Latest NewsNEWS

നമ്മള്‍ പറഞ്ഞ,പഠിച്ച ,എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന് ; ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

സൈലന്റ് വാലിയില്‍ വച്ച് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷം വെള്ളിയാര്‍ പുഴയില്‍ വച്ച് ആന ചരിഞ്ഞത് വലിയ വിവാദമായിരിക്കുന്നതിന് പിന്നാലെ ഇതിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയിരിക്കുന്നത്.

ആനയെ നമുക്ക് എന്തായിരുന്നു എന്ന് കാണിച്ചു തരുന്ന കുറിപ്പാണ് താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. നമ്മള്‍ പറഞ്ഞ,പഠിച്ച ,എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന്, കാണുമ്പോഴെല്ലാം അതിശയത്തോടെയും, സന്തോഷത്തോടെയും, കൗതുകത്തോടെയും നോക്കി നിന്ന ഒന്ന്, ഐശ്വര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രതീകമായി കാണുന്ന ഒന്ന്, വിശ്വസ്തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്ചയായ ഒന്ന് ‘ ആന ‘. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

https://www.facebook.com/KunchackoBoban/posts/1646781348807663

മെയ് 27നാണ് സൈലന്റ് വാലിയില്‍ വച്ച് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷം വെള്ളിയാര്‍ പുഴയില്‍ വച്ചാണ് ആന ചെരിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button