GeneralKollywoodLatest News

ദേവിഭാവത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍; തരംഗമായി ലൊക്കേഷന്‍ ചിത്രങ്ങള്‍

നയന്‍താരയ്ക്കൊപ്പം ഇന്ദുജ, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍. താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍. തമിഴിലെ ഹാസ്യ താരം ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

നയന്‍താര ദേവി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഇസരി കെ ഗണേഷാണ് മൂക്കൂത്തി അമ്മന്‍ നിര്‍മ്മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയില്‍ പ്രധാന വേഷത്തിലും ആര്‍ ജെ ബാലാജി എത്തുന്നുണ്ട്. നയന്‍താരയ്ക്കൊപ്പം ഇന്ദുജ, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button