GeneralLatest NewsMollywood

‘എന്റെ കുഞ്ഞു ഗോകുലിനൊപ്പം ഗുരുവായൂരിൽ’ സുരേഷ് ഗോപിയുടെ ചിത്രം വൈറല്‍

ഗോകുലിനെ എടുത്തുകൊണ്ടു നിൽക്കുകയാണ് ചിത്രത്തിൽ സുരേഷ്. മനോഹരമായി ചിരിക്കുകയാണ് ഇരുവരും.

മലയാളത്തിന്റെ സൂപ്പർതാരമാണ് സുരേഷ് ഗോപി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ തന്റെ പഴയ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ആരാധകര്‍ ഏറ്റെടുക്കുകയാണ്.

മൂത്ത മകനും നടനുമായ ഗോകുല്‍ സുരേഷ് കുട്ടിയായിരുന്നപ്പോൾ, ഗുരുവായൂരിൽ വച്ചെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗോകുലിനെ എടുത്തുകൊണ്ടു നിൽക്കുകയാണ് ചിത്രത്തിൽ സുരേഷ്. മനോഹരമായി ചിരിക്കുകയാണ് ഇരുവരും.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രം നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവലാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close