GeneralLatest NewsMollywood

ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍, മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം; സന്ദീപ് വാരിയരോട് അജു വര്‍ഗ്ഗീസ്

എന്റെ നാട്ടില്‍.മരണം വരെ വര്‍ഗീയത നടക്കില്ല. എനിക്ക് രാഷ്‌ട്രീയം ഇല്ലാ..ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍.മണ്ടന്‍ മാത്രം.മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം.'

പാലക്കാട് മണ്ണാര്‍ക്കാടില്‍ സ്ഫോടക വസ്തുപൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ നടക്കുന്ന വര്‍ഗ്ഗീയ വിമര്‍ശനങ്ങള്‍ക്ക് എതിരെ മറുപടിയുമായി നടന്‍ അജു വര്‍ഗ്ഗീസ്. ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി നേതാവ് സന്ദീപ് വാരിയര്‍‌ക്കെതിരെയാണ് അജുവിന്റെ ചോദ്യം. തന്റെ നാട്ടില്‍ മരണം വരെ വര്‍ഗീയത നടക്കില്ലെന്നും ഈ സംഭവത്തില്‍ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും താരം സമൂഹമാധ്യമത്തിലൂെട ചോദിച്ചു.

അജുവിന്റെ കുറിപ്പ് വായിക്കാം:
.’ഫ്രഷ്. ഫ്രഷ്.എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ. രീതി വച്ച്‌ അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം.പക്ഷേ ഇവിടെ.. എന്റെ നാട്ടില്‍.മരണം വരെ വര്‍ഗീയത നടക്കില്ല. എനിക്ക് രാഷ്‌ട്രീയം ഇല്ലാ..ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍.മണ്ടന്‍ മാത്രം.മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം.’

shortlink

Related Articles

Post Your Comments


Back to top button