Latest NewsNEWS

തെന്നിന്ത്യന്‍ താരദമ്പതികളായ ആര്യയുടെയും സയേഷയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതായി റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളായ ആര്യയുടെയും സയേഷ സൈഗാളിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ കാലത്താണ് സയേഷ ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. തെലുങ്ക് മാധ്യമങ്ങളടക്കം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇവര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുന്നതെന്നാണ് സൂചന. 2019 ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് ആര്യ തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിടുന്നത്. അതുവരെ ഇവരുടെ വിവാഹത്തെ കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 9 ന് ഹൈദരാബാദില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button