GeneralLatest NewsMollywood

ശക്തരായ ആണിന്റ കീഴില്‍ ജീവിക്കുന്നവരാണ് യഥാര്‍ത്ഥ സ്ത്രീകള്‍; സ്ത്രീകള്‍ക്കെതിരെ വിഷം തുപ്പുന്ന ആള്‍ക്കെതിരെ നടി പാര്‍വതി

പാരമ്ബര്യത്തെ കാത്ത് സൂക്ഷിക്കുന്ന സ്ത്രീകള്‍ ബലാത്സം​ഗത്തിന് വിധേയരാകില്ലെന്നും സ്വതന്ത്രമായി പെരുമാറുന്ന സ്ത്രീകളാണ് ഇതിന് ഇരയായി തീരുന്നതെന്നുമാണ് ഇയാള്‍ പറയുന്നു

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സ്ത്രീകള്‍ക്കെതിരെ വിഷം തുപ്പുകയും ബലാത്സം​ഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടി പാര്‍വതി രംഗത്ത്. ട്വിറ്ററിലൂടെ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന ആളുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് താരം ആവശ്യപ്പെടുന്നത്. യോ​ഗി ഓബ്സ് എന്ന പേരിലു‌ള്ള അക്കൗണ്ടിനെതിരെ ഇയാള്‍ പങ്കുവെച്ച വിദ്വേഷ പരാമര്‍ശങ്ങളുടെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് പാര്‍വതിയുടെ ട്വീറ്റ്.

നന്നായി പെരുമാറാന്‍ സ്ത്രീകളെ താന്‍ പഠിപ്പിക്കുമെന്നും സാമ്ബ്രദായികമായ ആണത്തബോധത്തെക്കുറിച്ച്‌ പുരുഷന്‍മാര്‍ക്ക് താന്‍ പരിശീലനം നല്‍കുമെന്നും പറയുന്ന ഇയാള്‍ ശക്തരായ ആണിന്റ കീഴില്‍ ജീവിക്കുന്നവരാണ് യഥാര്‍ത്ഥ സ്ത്രീകളെന്നാന്നും അഭിപ്രായപ്പെടുന്നു. കൂടാതെ സ്ത്രീകളുടെ തെറ്റുകൊണ്ടാണ് അവര്‍ പീഡനത്തിന് ഇരയാകുന്നതെന്നും അയാള്‍ പറയുന്നു. പാരമ്ബര്യത്തെ കാത്ത് സൂക്ഷിക്കുന്ന സ്ത്രീകള്‍ ബലാത്സം​ഗത്തിന് വിധേയരാകില്ലെന്നും സ്വതന്ത്രമായി പെരുമാറുന്ന സ്ത്രീകളാണ് ഇതിന് ഇരയായി തീരുന്നതെന്നുമാണ് ഇയാള്‍ പറയുന്നു.

ഇത്തരത്തില്‍ വിഷം തുപ്പുന്നവര്‍ ഇല്ലെങ്കില്‍ ഈ ലോകം എത്ര മികച്ചതാണ് എന്നാണ് പാര്‍വതി പറയുന്നു. ഇയാളെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ബ്ലോക്ക് ചെയ്യണമെന്നും കുറിച്ചുകൊണ്ട് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും താരം പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button