CinemaGeneralLatest NewsMollywood

അവര്‍ തമ്മിലുള്ള ചേര്‍ച്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്: മലയാളത്തിലെ ഏറ്റവും മികച്ച താരജോഡികളെക്കുറിച്ച് നീത പിള്ള

യഥാർത്ഥ ജീവിതത്തിൽ പ്രണയം എന്നത് കുറച്ച് ടഫ് ആണ്

പൂമരം എന്ന സിനിമയിലൂടെയാണ് നീത പിള്ള എന്ന നടി മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഒരു പ്രേക്ഷക എന്ന നിലയില്‍ പ്രണയ സിനിമകള്‍ ആണ് തന്റെ പ്രിയപ്പെട്ട സിനിമ എന്നും അനിയtപ്രാവും നിറവുമൊക്കെ പ്രിയപ്പെട്ട ലവ് സ്റ്റോറി സിനിമകള്‍ ആണെന്നും നീത പിള്ള പറയുന്നു. യഥാർത്ഥ ജീവിതത്തിൽ പ്രണയം എന്നത് കുറച്ച് ടഫ് ആണെന്നും . സ്നേഹത്തിന്റെ തീവ്രതയേക്കാളും പരസ്പരം മനസിലാക്കലാണ് പ്രണയത്തിന്റെ വിജയമെന്നും നീത പിള്ള തുറന്നു സംസാരിക്കുന്നു.

“പ്രണയ സിനിമകൾ കണ്ടുതുടങ്ങിയ കാലത്ത് അനിയത്തിപ്രാവും, നിറവുമൊക്കെ ഏറ്റവും പ്രിയപ്പെട്ട ലിസ്റ്റിലായിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിലുള്ള കെമസ്ട്രി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ജീവിതത്തിൽ പ്രണയം അത്ര സിനിമാറ്റിക് അല്ല എന്നെനിക്കറിയാം. യഥാർത്ഥ ജീവിതത്തിൽ പ്രണയം എന്നത് കുറച്ച് ടഫ് ആണ്. സ്നേഹത്തിന്റെ തീവ്രതയേക്കാളും പരസ്പരം മനസിലാക്കലാണ് പ്രണയത്തിന്റെ വിജയം. പ്രണയിക്കുന്നവർ തമ്മിൽ എന്നും കുറ്റപ്പെടുത്തലുകളും സംശയങ്ങളുമാണെങ്കിൽ ആ പ്രണയത്തിന്റെ അടിസ്ഥാനമെന്താണ് ? പേടി കൂടാതെ എന്തും തുറന്നു പറയാൻ കഴിയുന്ന ബഹുമാനത്തോടെ സംസാരിക്കുന്ന മനസ്സിലാക്കുന്നവർക്കിടയിലാണ് യഥാർത്ഥ പ്രണയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്”

Tags

Related Articles

Post Your Comments


Back to top button
Close
Close