CinemaGeneralMollywoodNEWS

മലയാളത്തിലെ പത്ത് സിനിമകളില്‍ മുന്നിലുണ്ടാകും ആ മോഹന്‍ലാല്‍ ചിത്രം : ഏറ്റവും മികച്ച ക്ലാസിക് സിനിമയെ തെരഞ്ഞെടുത്ത് ഗായത്രി അശോക്‌

ഒരു മിന്നില്‍ പിളര്‍ന്നു വരുന്നത് മോഹന്‍ലാലിന്‍റെ രൂപത്തിലേക്ക് മാറ്റി കൊണ്ടായിരുന്നു ഞാന്‍ ആ ചിത്രത്തിന് വേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത്

മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും ക്ലാസിക് ചിത്രമായി പ്രേക്ഷകര്‍ കണക്കാക്കുന്ന ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോഴുണ്ടായ വ്യത്യസ്ത അനുഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ പരസ്യകല ചെയ്ത ഗായത്രി അശോക്‌. മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളെടുത്താല്‍ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയ്ക്ക് അതില്‍ ഒരു പ്രഥമ സ്ഥാനമുണ്ടാകുമെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് ഗായത്രി അശോക്‌ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുന്നു.

“സിനിമയില്‍ ടെലഫോണിലൂടെ മാത്രം സംസാരിക്കുന്ന മോഹന്‍ലാല്‍, ചിത്രത്തിന്റെ അവസാന നിമിഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ഒരു പരസ്യ സംവിധായകനെന്ന നിലയില്‍ എന്റെ മനസ്സില്‍ വ്യത്യസ്തമായ ഒരു ആശയമാണ് വന്നത്, ഒരു മിന്നില്‍ പിളര്‍ന്നു വരുന്നത് മോഹന്‍ലാലിന്‍റെ രൂപത്തിലേക്ക് മാറ്റി കൊണ്ടായിരുന്നു ഞാന്‍ ആ ചിത്രത്തിന് വേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത്, അത് കണ്ടു ജിജോ എന്നെ ഒരുപാടു അഭിനന്ദിച്ചു. പക്ഷെ ഒന്ന് മുതല്‍ പൂജ്യം വരെ എന്ത് കൊണ്ടോ സാമ്പത്തിക വിജയം നേടിയില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ തീര്‍ച്ചയായും ഉണ്ടാകുന്ന ഒരു സിനിമയാണ് ‘ഒന്ന് മുതല്‍ പൂജ്യം വരെ’

shortlink

Related Articles

Post Your Comments


Back to top button