Latest NewsNEWS

നിന്നെ ആത്മസഖിയായി കിട്ടിയ ഞാന്‍ ഭാഗ്യവാനാണ് ; വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുളള പ്രണയ സെല്‍ഫിയുമായി മാധവന്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുളള പ്രണയ സെല്‍ഫി പോസ്റ്റ് പങ്കുവച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവന്‍. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിര്‍ജേയ്‌ക്കൊപ്പമുളള സെല്‍ഫി പ്രണയം നിറഞ്ഞ അടിക്കുറിപ്പോടെ മാധവന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിന്നെ ആത്മസഖിയായി കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് എത്ര ചിന്തിച്ചാലും പറഞ്ഞാലും മതി വരില്ല സരിത. വിവാഹവാര്‍ഷികാശംസകള്‍ എന്റെ പ്രണയമേ. ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, എന്നാണ് മാധവന്‍ സെല്‍ഫിക്ക് അടിക്കുറിപ്പായി കുറിച്ചത്.

https://www.instagram.com/p/CBFawz5jkaq/?utm_source=ig_embed

1991ല്‍ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയര്‍ ഹോസ്റ്റസ് ആയതിനു ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് 1999 ലാണ് മാധവനും സരിതയും വിവാഹിതരായത്. പിന്നീട് 2005ല്‍ ഇവരുടെ ജീവിതത്തിലേക്ക് വേദാന്ത് എന്ന മകനും എത്തി.

മാധവന്‍ ആദ്യമായി നായകനായ മണിരത്നം ചിത്രം അലൈപായുതേ റിലീസാകുന്നത് ഇവരുടെ വിവാഹശേഷമാണ്. 2000ത്തില്‍ ഇറങ്ങിയ തന്റെ ഈ ആദ്യചിത്രത്തിലൂടെ തന്നെ മാധവന്‍ തെന്നിന്ത്യ മുഴുവന്‍ വലിയ ആരാധക വൃന്ദത്തെയാണ് നേടിയെടുത്തത്. തന്റെ മിക്ക ചിത്രങ്ങളിലെയും കോസ്റ്റ്യൂം ഡിസൈനര്‍ ഭാര്യ സരിതയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button