GeneralLatest NewsMollywood

ബ്രാഹ്മണകുടുംബത്തില്‍ ജനനം, വിഷാദരോഗത്തെതുടര്‍ന്ന് ക്രിസ്തു മതത്തിലേയ്ക്ക് മാറി, ഇപ്പോള്‍ സുവിശേഷ പ്രാസംഗിക; നടി മോഹിനിയുടെ ജീവിതം

ഈ കാലയളവില്‍ വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വാങ്ങി വായിക്കാന്‍ ഇടയായത്.

ഒരുകാലത്ത് മലയാളസിനിമയില്‍ നിരഞ്ഞു നിന്ന നടിയാണ് മോഹിനി. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ മോഹിനി അഭിനയ ജീവിതത്തില്‍ ന ഇന്നും ഇടവേള എടുത്തിരിക്കുകയാണ്. സിനിമയെ വെല്ലുന്ന ജീവിതമാണ് മോഹിനിയുടെത്. മഹാലക്ഷ്മി എന്ന ബ്രാഹ്മണ പെണ്‍കുട്ടി ഇപ്പോള്‍ സുവിശേഷ പ്രാസംഗികയാണ്. നടിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത്?

കോയമ്ബത്തൂരില്‍ തമിഴ് ബ്രാഹ്മണകുടുംബത്തിലായിരുന്നു മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നായിരുന്നു താരത്തിന്റെ ആദ്യപേര്. 1991-ല്‍ ‘ഈരമന റോജാവേ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് എത്തിയ താരം സിനിമയ്ക്ക് വേണ്ടിയാണ് മോഹിനി എന്ന പേര് സ്വീകരിച്ചത്. ഹിന്ദു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച മോഹിനി ക്രിസ്തു മതം സ്വീകരിച്ചു എന്ന വാര്‍ത്ത ഒരു കാലത്ത് സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചയായിരുന്നു. താരം ബൈബിള്‍ വായിക്കുന്ന വീഡിയോകളും പുറത്തു വന്നിരുന്നു. എന്നാല്‍ എന്തിനായിരുന്നു താരത്തിന്റെ മതംമാറ്റം?

വിവാഹത്തോടെ സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മോഹിനിയ്ക്ക് സ്‌പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെ വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. ഈ സമയത്ത് വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വാങ്ങി വായിക്കാന്‍ ഇടയായി. ബൈബിള്‍ വായന മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി. അതോടെ മോഹിനി എന്ന ഹിന്ദു പെണ്‍കുട്ടി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു .

ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്‍റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഭര്‍ത്താവ് ഭാരത് പോള്‍ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിള്‍ ഭാരത്, അദ്വൈത് ഗബ്രിയേല്‍ ഭാരത് എന്നിവര്‍ക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളിലും ഇവര്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.

മോഹന്‍ലാല്‍ ചിത്രം ‘നാടോടി’യിലൂടെയാണ് മലയാളത്തിലേയ്ക്ക് മോഹിനി എത്തിയത്. 2011-ല്‍ ‘കളക്ടര്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button