BollywoodGeneralLatest News

ഇങ്ങനെപോയാല്‍ അഭിനയം നിര്‍ത്തി റസ്‌റ്റോറന്റ് തുടങ്ങും!! നടി രാധിക ആപ്‌തെ

പ്രധാന കഥാപാത്രങ്ങളാവാന്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത് വലിയ താരങ്ങളെയാവും. അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടൊന്നും കാര്യമില്ല

ശക്തമായ നിലപാടുകളിലൂടെ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതാരമാണ് ബോളിവുഡ് നടി രാധിക ആപ്‌തെ. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. അഭിനയിക്കാനുള്ള കഴിവല്ല സ്റ്റാര്‍ഡം നോക്കിയാണ് ബോളിവുഡില്‍ അഭിനേതാക്കളെ തീരുമാനിക്കുന്നത് എന്നാണ് രാധിക പറയുന്നത്. വാണിജ്യമൂല്യം കുറവാണെന്ന് പറഞ്ഞ് താന്‍ പല സിനിമകളില്‍ നിന്നും പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്‍ഡല്‍ജ് ടൈം പാസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബന്‍സായിയോട് സംസാരിക്കുമ്പോഴായിരുന്നു രാധികയുടെ തുറന്നു പറച്ചില്‍.

”ഞാന്‍ ചിലപ്പോള്‍ ജനറലൈസ് ചെയ്യുതയായിരിക്കും, പക്ഷേ ഇന്ത്യയില്‍ അഭിനേതാക്കളുടെ കാര്യം വരുമ്ബോള്‍ നമ്മള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവും. നമുക്ക് ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരുണ്ടാകും. എന്നാല്‍ പ്രധാന കഥാപാത്രങ്ങളാവാന്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത് വലിയ താരങ്ങളെയാവും. അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടൊന്നും കാര്യമില്ല. യഥാര്‍ത്ഥ കഴിവുകളുള്ളവരേക്കാള്‍ സൗന്ദര്യവും ബന്ധങ്ങളുമുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങളുള്ളത്. ഇത് എന്നെ അലട്ടുന്നുണ്ട്. എന്താണ് എനിക്ക് വേണ്ടത് എന്നത് ലോക്ക്ഡൗണ്‍ കാലം എന്നെ അതിശയിപ്പിച്ചു. കരിയര്‍ തന്നെ മാറ്റുന്നത് അത്ര മോശം കാര്യമല്ല, ചിലപ്പോള്‍ ഞാന്‍ റസ്‌റ്റോറന്റ് തുടങ്ങും”- ചിരിയോടെ രാധിക ആപ്‌തെ പറയുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close