GeneralKollywoodLatest News

കഴുത്തില്‍ കറുപ്പ് തേച്ച്‌, മുഖത്ത് കൈ പതിപ്പിച്ച്‌ തമന്ന; താരത്തിന്റെ പ്രതിഷേധ ഫോട്ടോഷൂട്ട് വന്‍ വിവാദത്തില്‍

കേരളത്തില്‍ ​ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിലാണോ താരത്തിന്റെ പ്രതിഷേധമെന്നാണ് പലരും ചോദിക്കുന്നത്.

തെന്നിന്ത്യന്‍ താര സുന്ദരി തമന്നയുടെ പുതിയ ഫോട്ടോ ഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. കഴുത്തില്‍ കറുപ്പ് തേച്ചും മുഖത്ത് കൈ പതിപ്പിച്ചുകൊണ്ടുള്ളതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രമാണ് വിമര്‍ശനത്തിനു ഇരയാകുന്നത്.

ഓള്‍ ലൈവ്സ് മാറ്റര്‍ എന്ന ഹാഷ്ടാ​ഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റില്‍ മനുഷ്യര്‍ക്കും മൃ​ഗങ്ങള്‍ക്കും നേരെ നടക്കുന്ന ക്രൂരതയെക്കുറിച്ചാണ് താരം പറയുന്നത്. എന്നാല്‍ ഈ ഫോട്ടോഷൂട്ടിലൂടെ താരം എന്താണ് ഉദ്ദേശിച്ചത് എന്നാണ് പലരുടേയും ചോദ്യം.

അമേരിക്കയിലുണ്ടായ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തിലോ അതോ കേരളത്തില്‍ ​ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിലാണോ താരത്തിന്റെ പ്രതിഷേധമെന്നാണ് പലരും ചോദിക്കുന്നത്. ഇതു രണ്ടുമല്ലെങ്കില്‍ രാജ്യത്ത് നടക്കുന്ന അതിഥി തൊഴിലാളികളുടെ മരണമാണോ വിഷയം എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്തിനേക്കുറിച്ചായാലും താരത്തിന്റെ പ്രതിഷേധ ഫോട്ടോഷൂട്ട് വന്‍ വിവാദമാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button