Latest NewsNEWS

ടൊവീനോ വീണ്ടും അച്ഛനായി ; സന്തോഷം പങ്കുവച്ച് താരം

മലയാളികലുടെ പ്രിയനടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. ഇസയ്ക്ക് കൂട്ടായി ഒരു കുഞ്ഞനിയന്‍ വന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചത്. ഉടനെ തന്നെ ടൊവിനോയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.

വിനയ് ഫോര്‍ട്ട്, ഇന്ദ്രജിത്ത്, പേര്‍ളിമാണി, നീരജ് മാധവ്, ആഷിഖ് അബു, നിവിന്‍പോളി തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

https://www.instagram.com/p/CBFhHoPDQHB/

പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കണ്‍മണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button