BollywoodGeneralLatest News

നടി അനുഷ്ക ശര്‍മയും കോഹ് ലിയും വിവാഹ മോചിതരാകുന്നു!! ട്രെന്‍ഡിങ് ഹാഷ്ടാ​ഗ് കണ്ട് അമ്ബരന്ന് ആരാധകര്‍

നാലു വര്‍ഷം മുന്‍പ് വന്ന വാര്‍ത്തയാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹ മോചിതരാകുന്നു? ആരാധകരെ അമ്പരപ്പിച്ച് ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുയാണ്. ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി അപ്രതീക്ഷിതമാക്കിയാണ് #VirushkaDivorce എന്ന ട്രെന്‍ഡിങ് ഹാഷ്ടാ​ഗ്.

താരങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്ത് ഇവര്‍ വേര്‍പിരിയുന്നു എന്നതരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇത്തരത്തില്‍ നാലു വര്‍ഷം മുന്‍പ് വന്ന വാര്‍ത്തയാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിച്ചിരിക്കുന്നത്. സംഭവത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെട്ടതോടെ പുതിയ ഹാഷ്ടാ​ഗ് ട്രോളുകള്‍ക്ക് ഇടയായിരിക്കുകയാണ്

അനുഷ്ക ശര്‍മ നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ്സീരിസ് വലിയ വിവാദത്തില്‍പ്പെട്ടിരുന്നു. അതിനു പിന്നാലെ കൊഹ് നടിയെ ഡിവോഴ്സ് ചെയ്യണം എന്ന നിര്‍ദേശവുമായി ബിജെപി എംഎല്‍എ രംഗത്തെത്തുകയും ചെയ്തിരുന്നു. അതോടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമായതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button