KollywoodLatest NewsNew ReleaseNEWS

ഹര്‍ഭജന്‍ സിംഗ് നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി ; ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുനും

ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്പിന്‍ മാന്ത്രികനുമായ ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനായി എത്തുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി പരസ്യങ്ങളിലും, മിനി സ്‌ക്രീനിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഹര്‍ഭജന്‍ നായകനായി തിരശ്ശീലയില്‍ എത്താന്‍ പോകുന്നത്.

തമിഴിലാണ് ചിത്രം ഒരുക്കുന്നത്. ഹിന്ദിയിലും, തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യും. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവതാരകയും തമിഴ് ബിഗ്‌ബോസ് താരമായ ലോസ്ലിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

https://www.facebook.com/HarbhajanTurbanatorSingh/posts/3528101453886060

ചിത്രം ഈ വര്‍ഷം ആഗസ്റ്റില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അഗ്‌നിദേവന്‍ എന്ന ചിത്രത്തിന് ശേഷം ഇരട്ട സംവിധായകരായ ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button