Latest NewsNEWS

നാല് വയസുകാരിയായ മകള്‍ കുതിര സവാരി പഠിക്കുന്നു, നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നുവെന്ന് സണ്ണി ലിയോണ്‍

പോണ്‍ താരമായെത്തി പിന്നീട് ബോളിവുഡില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരവും താരത്തിന്റെ ഭര്‍ത്താവും. പോപ്പ് താരമായ ഡാനിയേല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. ഇരുവരും തങ്ങളെ കുറിച്ചും മക്കളെ കുറിച്ചും പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബവുമൊത്ത് ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് സണ്ണി ഇപ്പോഴുള്ളത്. അവധിക്കാലം തുടങ്ങിയതോടെയാണ് താരം ഇന്ത്യയില്‍ നിന്ന് ഇവിടേക്ക് പോയത്.

ഇപ്പോഴിതാ താരം പുതിയ വിശേഷങ്ങളുമമായി എത്തിയിരിക്കുകയാണ്. തന്റെ നാല് വയസ്സുകാരിയായ മകള്‍ നിഷ കുതിര സവാരി പഠിക്കുന്നതിന്റെ വിശേഷങ്ങളാണ് സണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സഹിതമാണ് നടി സോഷ്യല്‍മീഡിയയില്‍ നിഷയുടെ കുതിര സവാരിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘മകള്‍ നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ്. ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയായിട്ടുണ്ട്, നന്നായി നിഷ, നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നു’, എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സണ്ണി ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CBE-7RyD0BJ/

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മക്കളായ നിഷ കൌര്‍ വെബ്ബര്‍, നോഹ സിങ് വെബ്ബര്‍, ആഷെര്‍ സിങ് വെബ്ബര്‍ എന്നിവരടങ്ങുന്നതാണ് സണ്ണി ലിയോണിന്റെ കുടുംബം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button