Latest NewsNEWS

സൂര്യ-കാര്‍ത്തി താര സഹോദരങ്ങളുടെ അച്ഛനും നടനുമായ ശിവകുമാറിനെതിരെ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്തു

തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയുടേയും കാര്‍ത്തിയുടേയും അച്ഛനും എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ തമിഴ് സിനിമകളില്‍ തിളങ്ങി നിന്ന നടനുമായ ശിവകുമാറിനെതിരെ തിരുമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ക്ഷേത്രം ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് തമിഴ്, തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇദ്ദേഹം ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നും ഇത് ക്ഷേത്രത്തേയും പരിസരത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് കാരണമായെന്നുമാണ് ക്ഷേത്രം ബോര്‍ഡ് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശിവകുമാറിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇരുന്നൂറോളം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള ശിവകുമാറിന്റെ കുടുംബം തെന്നിന്ത്യയിലെ തന്നെ പ്രശസ്ത സിനിമാ കുടുംബമാണ്. മക്കളായ സൂര്യയും കാര്‍ത്തിയും അറിയപ്പെടുന്ന നടന്മാരും മകള്‍ ബ്രിന്ദ ശിവകുമാര്‍ അറിയപ്പെടുന്ന പിന്നണി ഗായികയും മരുമകള്‍ ജ്യോതിക പേരെടുത്ത നായികയുമാണ്.

shortlink

Related Articles

Post Your Comments


Back to top button