GeneralKollywoodLatest News

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നു ; സീരിയല്‍ താരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍

വീട്ടില്‍ എത്തിയ പോലീസ് വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയപ്പോഴാണ് രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്

തമി‌ഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടന്നു പോലീസ് പരിശോധന നടത്തിയപ്പോഴാണ് കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നാണ് വിവരം.

വീട്ടില്‍ എത്തിയ പോലീസ് വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയപ്പോഴാണ് രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂര്‍ പോലീസ് അറിയിച്ചു.

നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button