GeneralLatest NewsMollywood

ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു, മരിച്ച ശേഷം ഇങ്ങനെയൊന്നും പറയരുത്, ശാരദക്കുട്ടിക്ക് മറുപടിയുമായി സൂര്യ കൃഷ്ണമൂര്‍ത്തി

ജാനു ബവുറയെ പോലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്‍ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ്

അകാലത്തില്‍ വിടപറഞ്ഞ നടി മോനിഷയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്‌. തിളങ്ങുന്ന കണ്ണുകളുമായി, ഒരുപിടി കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ച മോനിഷയെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എഴുത്തുക്കാരിയും അധ്യാപികയുമായ ശരദക്കുട്ടി ഉയര്‍ത്തി വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടിയ്ക്ക് ദേശിയ പുരസ്കാരം ലഭിച്ചതിനെ കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്. ഇപ്പോഴിത ഇതിന് മറുപടിയുമായി സൂര്യ കൃഷ്ണ മൂര്‍ത്തി. അന്ന് ജൂറി അംഗം കൂടിയായിരുന്നു ഇദ്ദേഹം. .

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലെ പ്രകടത്തിനായിരുന്നു 15 വയസ്സില്‍ മോനിഷയ്ക്ക് നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത്. മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ളത് ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു സൂര്യ കൃഷ്ണ മൂര്‍ത്തി പറയുന്നു.” അവര്‍ മരിച്ച്‌ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുതെന്നും ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു. ജാനു ബവുറയെ പോലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്‍ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ്. എന്നാല്‍, എല്ലാ സീനിലും ഒരുപോലെ അഭിനയിച്ച മോനിഷയ്ക്ക് അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു”- സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

മോനിഷയ്ക്ക് അവര്‍ഡ് ലഭിച്ചതിനെ കുറിച്ച്‌ ശാരദക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയായിരുന്നു….മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങള്‍? മലയാളത്തില്‍ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

നഖക്ഷതങ്ങള്‍ കാണുമ്ബോഴൊക്കെ ഇതേ സംശയങ്ങള്‍ ആവര്‍ത്തിച്ച്‌ തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിര്‍ജ്ജീവത അവര്‍ പുലര്‍ത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?

shortlink

Related Articles

Post Your Comments


Back to top button