CinemaGeneralMollywoodNEWS

ആ സിനിമയ്ക്ക് വേണ്ടിയുള്ള മാറ്റം, കാറ്റടിച്ച് പറന്നു പോകുമോ എന്നായിരുന്നു ഭയം: ജയസൂര്യ

. 'ജിലേബി' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ടെന്‍ഷനൊക്കെ കളഞ്ഞു അയാളെ പോലെ ആയാലോ എന്ന് തോന്നാറുണ്ട്

ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞു അതിനെ കൂടെ കൊണ്ട് നടക്കുന്ന ഒരു പരിപാടി തനിക്ക് ഇല്ലെന്ന് പങ്കുവയ്ക്കുകയാണ് നടന്‍ ജയസൂര്യ. പാക്കപ്പ് പറഞ്ഞു കഴിഞ്ഞു ആ കഥാപാത്രത്തെ അവിടെ ഉപേക്ഷിക്കുമെന്നും പക്ഷെ ചില കഥാപാത്രങ്ങളെ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്താറുണ്ടെന്നും ജയസൂര്യ മനസ്സ് തുറക്കുന്നു.

“അഭിനയം എന്നത് വല്ലാത്ത മെന്റല്‍ സ്ട്രെയിന്‍ ആണ്. നൂറ് കഥാപാത്രം ചെയ്തു കഴിഞ്ഞ ഒരു നടന്‍ ആ നൂറ് കഥാപാത്രത്തിന്റെയും മാനസിക അവസ്ഥയിലൂടെയാണ്‌ സഞ്ചരിക്കുന്നത്. ഒരു സിനിമയിലെ കഥാപാത്രം ചെയ്തു കഴിഞ്ഞു കൂടെ കൊണ്ട് പോകുന്ന പരിപാടിയില്ല, പക്ഷെ ആ കഥാപാത്രത്തെ ഉള്ളില്‍ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഹൃദയം കൊണ്ടാണ് ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത്. അത് കൊണ്ട് തന്നെ പാക്കപ്പ് പറഞ്ഞു കഴിഞ്ഞു. പിന്നീട് ആ കഥാപാത്രത്തെ കൂടെ ചേര്‍ക്കാന്‍ കഴിയില്ല. പിന്നെ ചെയ്തു പോയ കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കാറുണ്ട്. ഇയ്യോബിന്റെ പുസ്തകത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രം മരണപ്പെട്ടെങ്കിലും എന്റെ മനസ്സില്‍ അയാള്‍ മരിച്ചിട്ടില്ല. അത് കൊണ്ട് ആ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കും. ‘ജിലേബി’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ടെന്‍ഷനൊക്കെ കളഞ്ഞു അയാളെ പോലെ ആയാലോ എന്ന് തോന്നാറുണ്ട്. ‘അപ്പോത്തിക്കിരി’ എന്ന സിനിമയ്ക്ക് വേണ്ടി പതിമൂന്ന് കിലോയോളം കുറച്ചു. വീണ്ടും കുറഞ്ഞു വന്നപ്പോള്‍ ഫാന്റെ കാറ്റടിച്ച് ഞാന്‍ പറന്നു പോകുമോ എന്നായിരുന്നു പേടി”.

shortlink

Related Articles

Post Your Comments


Back to top button