CinemaGeneralMollywoodNEWS

വീടായിരുന്നു എന്‍റെ ലക്ഷ്യം അതിൽ തകർന്ന് വീണത് എന്‍റെ ഇത്തരം സിനിമകൾ : മനോജ് കെ ജയൻ മനസ്സ് തുറക്കുന്നു

അങ്ങനെ കുറേ സിനിമകൾ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു

നായകനെന്ന നിലയിൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ കഴിയാതെ പോയ താരമാണ് നടൻ മനോജ് കെ ജയൻ. പക്ഷേ ക്യാരക്ടർ റോളുകളിൽ മനോജ് കെ ജയൻ എന്ന താരം സൂപ്പർ താര ഇമേജിനൊപ്പം തന്നെ പ്രേക്ഷകരിൽ കുടിയിരുന്ന നടനാണ്. കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ മുഖം തുറന്നു കാട്ടിയപ്പോൾ നായകനെന്ന നിലയിൽ മനോജ് കെ ജയൻ പൂർണ്ണ പരാജയമായിരുന്നു. തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ ആഘോഷം, കലാപം, സൂര്യകിരീടം, കുങ്കുമച്ചെപ്പ് ,തുടങ്ങിയ മനോജ് കെ ജയൻ നായകനായ സിനിമകളുടെ പരാജയം മനോജ് കെ ജയൻ എന്ന നായക നടന് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. തന്റെ കരിയർ താഴേക്ക് വീണ അത്തരം സിനിമകൾ വ്യക്തിപരമായി ഉയർച്ച നൽകിയിരുന്നുവെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയൻ.

“ഞാൻ നായകനായ സിനിമകൾ എനിക്ക് എന്റെ സിനിമ ജീവിതത്തിൽ വലിയ ഉയർച്ച നൽകിയില്ല പക്ഷേ ആ സമയത്ത് ഞാനൊരു വീട് വയ്ക്കുന്നുണ്ടായിരുന്നു .എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മൂലധനം ആവശ്യമായിരുന്നു .എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറേ സിനിമകൾ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു. പക്ഷെ അത്ഭുതം എന്തെന്നാല്‍ ഭരതൻ സാറിന്റെ ‘ചുരം’ എന്ന സിനിമ പോലും നായകനെന നിലയിൽ എനിക്ക് ഗുണം ചെയ്തില്ല”. മനോജ് കെ ജയൻ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button