CinemaGeneralKollywoodLatest NewsNEWS

എ.ആര്‍ മുരുകദോസ് ചിത്രം; ഇളയ ദളപതിയുടെ നായികയാകാൻ മഡോണ സെബാസ്റ്റ്യൻ

കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക

തരം​ഗമായി തീർന്ന ‘കത്തി’, ‘സര്‍ക്കാര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം എ.ആര്‍ മുരുകദോസ് ഒരുക്കുന്ന വിജയ് ചിത്രത്തില്‍ മഡോണ സെബാസ്റ്റിയന്‍ നായികാവുന്നു, ‘മാസ്റ്റര്‍’ ചിത്രത്തിന് ശേഷം മുരുകദോസ് ഒരുക്കുന്ന ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സ് ആകും ചിത്രം നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

തെന്നിന്ത്യൻ സുന്ദരി കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‌ഡെ എന്നീ നടിമാരും ചിത്രത്തില്‍ നായികമാരായി എത്തും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 22 വിജയ്‌യുടെ ജന്‍മദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്യാനാണ് സാധ്യത.

എന്നാൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്, ചിത്രത്തില്‍ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക, വിജയ് സേതുപതിയാണ് വില്ലനായെത്തുക ചിത്രത്തിൽ.

shortlink

Related Articles

Post Your Comments


Back to top button