GeneralLatest NewsMollywood

വിളിച്ചത് അബൂക്കയെ..ഏറ്റെടുത്തത് ടൊവിനോ, തോല്‍വികള്‍ ഏറ്റെടുക്കാന്‍ ജീവിതം ഇനിയും ബാക്കി!!

റിയല്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ. താരം സിലിണ്ടര്‍ പൊക്കിയ ചിത്രങ്ങളാണ് പക്രു പങ്കിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത ചലഞ്ചുമായി ഗിന്നസ് പക്രു എത്തിയിരുന്നു. ഗ്യാസ് കുറ്റി വിരല്‍ കൊണ്ട് പൊക്കുന്ന ഒരു ചിത്രത്തിന് “ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബൂക്കയെ ചലഞ്ച് ചെയ്താലോ?” എന്ന ക്യാപ്ഷനോടെ താരം പോസ്റ്റ്‌ ചെയ്തത് വൈറലായി. ഇതിനു പിന്നാലെ “എന്റെ ചലഞ്ച് അബൂക്ക ഏറ്റെടുത്തു! പൊക്കിയത് എന്നെയാ” എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും പങ്കു പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റിയല്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ. താരം സിലിണ്ടര്‍ പൊക്കിയ ചിത്രങ്ങളാണ് പക്രു പങ്കിട്ടിരിക്കുന്നത്.

“വിളിച്ചത് അബൂക്കയെ. ചലഞ്ചേറ്റടുത്തത് നമ്മുടെ സ്വന്തം ടൊവി. തോല്‍വികള്‍ ഏറ്റെടുക്കാന്‍ ജിപിയുടെ ജീവിതം ബാക്കി” എന്ന കുറിപ്പോടെപക്രു ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button