GeneralLatest NewsMollywood

അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന രണ്ടു കുട്ടികള്‍ ഇന്ന് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ !!

'ലളിതം സുന്ദരം' എന്ന പേരില്‍ മധു ഒരുക്കുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന രണ്ടു കുട്ടികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നടനും സംവിധായകനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യരാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന മധുവാര്യരും സഹോദരി മഞ്ജുവാര്യരുമുള്ളതാണ് ചിത്രം. അച്ഛന്റെ ഓര്‍മ്മ ദിവസത്തിലാണ് ഈ ചിത്രം മധുവാര്യര്‍ പങ്കുവച്ചിരിക്കുന്നത്.

നടന്‍ മാത്രമല്ല സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് മധുവാര്യര്‍ ഇപ്പോള്‍. ‘ലളിതം സുന്ദരം’ എന്ന പേരില്‍ മധു ഒരുക്കുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ബിജു മേനോനും മഞ്ജുവാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button