CinemaGeneralLatest NewsNEWS

പിറന്നാൾ കേക്ക് വേണ്ട, കഴിക്കാനാകില്ല; വീട്ടുജോലിക്കാരിയുടെ ജന്മദിനം ആഘോഷിച്ച ആലിയഭട്ടിനെതിരെ രൂക്ഷ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി

വീട്ടുജോലിക്കാരിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. വീട്ടുജോലിക്കാരിയായ റാഷിദയുടെ ജന്മദിനമാണ് ആലിയയും സഹോദരി ഷഹീനും ചേര്‍ന്ന് ആഘോഷിച്ചത്. എന്നാല്‍ റാഷിദ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ വിമര്‍ശനങ്ങളാണ് ആലിയക്കെതിരെ ഉയരുന്നത്.

റാഷിദ കേക്ക് കട്ട് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നും ആലിയയും സഹോദരിയും ആശംസാഗാനം പാടി. പക്ഷെ റാഷിദ ഒരു കഷ്ണം കേക്ക് നീട്ടിയതും, താന്‍ ഡയറ്റിലാണെന്നും പറഞ്ഞ് ആലിയ അത് നിരസിച്ചു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

https://www.instagram.com/p/CBL0W8qH-U3/?utm_source=ig_web_copy_link

എന്തൊരു ഡ്രാമയാണ് പാര്‍ട്ടികളില്‍ പോയി മദ്യപിക്കുന്നതിന് കുഴപ്പമില്ല കേക്ക് കഴിക്കുന്നതിനാണ് കുഴപ്പം, അവരുടെ സ്‌നേഹത്തില്‍ അല്‍പമെങ്കിലും കഴിക്കാമായിരുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button