GeneralLatest NewsMollywood

മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയതെന്നു!!

എന്തായാലും ഞങ്ങള്‍ രാവിലെ ചെന്നു റൂമില്‍ കരുതിവെച്ചിരുന്ന യൂണിഫോം സ്യൂട്ട് എടുത്തു ഞങ്ങളുടെ നേര്‍ക്ക് നീട്ടി, ഇത്രയും ആള്‍ക്കാര്‍ വരുമ്ബോള്‍ അതിനിടയില്‍ പെടാതിരിക്കണേല്‍ നിങ്ങള്‍ ഇതിട്ടു നില്‍ക്കണം

സിനിമ സെറ്റുകളില്‍ പ്രധാന സെക്യുരിറ്റിയായി പ്രവര്‍ത്തിച്ചിരുന്ന ദാസിന്റെ വിയോഗ വാര്‍ത്തയില്‍ താരങ്ങളും ദുഖിതരാണ്. ദാസിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ പ്രേമചന്ദ്രന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ചലച്ചിത്ര മേഖലകളിലെ നിറ സാന്നിധ്യം മാറനല്ലൂര്‍ ദാസ്.. ഇനി ഓര്‍മ കളില്‍..മലയാളത്തിലെ മുന്‍നിര താരങ്ങളുടെ ബോഡി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുമ്ബൊക്കെ ലൊക്കേഷനുകളില്‍ പോകുമ്ബോള്‍ ഞങ്ങള്‍ക്കൊക്കെ ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും കിട്ടുന്ന സഹായം ചെറുതല്ല. ചിലപ്പോഴൊക്കെ ലൊക്കേഷനില്‍ നിന്നും മടങ്ങുമ്ബോള്‍ വാടാ.. നാളെ പോകാം.. നമുക്ക് റൂമില്‍ തങ്ങാം എന്നുള്ള സ്നേഹത്തോടെയുള്ള ആ ക്ഷണം ഇനിയില്ല..
ദാസിനോടൊത്തുള്ള ഓര്‍മ്മകളില്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത ഒരു സംഭവം ഉണ്ട്. മലയാളത്തിന്റെ മഹാനടനെ.. ‘മമ്മൂക്കയെ.. മതില് ചാടിപ്പിച്ച കഥ..’
കൊട്ടാരക്കര സ്വയംവര സില്‍ക്സിന്റെ ഉദ്ഘാടനത്തിനായി മമ്മൂക്ക എത്തുമ്ബോള്‍ എന്നെയും അജ്മലിനെയും ദാസ് വിളിച്ചിട്ട് പറഞ്ഞു എന്റെ കൂടെ സഹായിയായി കാണണം, ഞങ്ങള്‍ നോക്കുമ്ബോള്‍ മമ്മൂക്കയല്ലേ വരുന്നത് ജനലക്ഷങ്ങള്‍ പുറത്ത് റോഡില്‍ കിടന്നു തള്ളുമ്ബോള്‍ അവരെയൊക്കെ നിയന്ത്രിച്ചു അദ്ദേഹത്തെ ഉദ്ഘാടനസ്ഥലത്തു എത്തിക്കുക എന്ന ശ്രമകരമായ ജോലി.

എന്തായാലും ഞങ്ങള്‍ രാവിലെ ചെന്നു റൂമില്‍ കരുതിവെച്ചിരുന്ന യൂണിഫോം സ്യൂട്ട് എടുത്തു ഞങ്ങളുടെ നേര്‍ക്ക് നീട്ടി, ഇത്രയും ആള്‍ക്കാര്‍ വരുമ്ബോള്‍ അതിനിടയില്‍ പെടാതിരിക്കണേല്‍ നിങ്ങള്‍ ഇതിട്ടു നില്‍ക്കണം. ഞങ്ങള്‍ ഇതെല്ലാം ധരിച്ചു പുറത്തിറങ്ങിയപ്പോഴേക്കും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു .പിന്നീട് മീഡിയകളില്‍ വന്ന പടം കണ്ടപ്പോഴാണ് അതിന്റെ കാഠിന്യം അറിയുന്നത്, ശരിക്കും പേടിയും അഭിമാനവും വന്നത് എന്തെന്നാല്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും ലോറിയിലും ബസിലും മുകളില്‍ കയറി നില്‍ക്കുന്ന ആരാധകരെ..

ഒരു മണിക്കൂറോളം പണി പെട്ടു പൊലീസിന്റെ സഹായത്തോടെ ആ ജനക്കൂട്ടത്തിനിടയിലൂടെ എങ്ങനെയെങ്കിലും അകത്തെത്തിക്കണം. വളരെ ശ്രമകരമായ ജോലി, അങ്ങനെ ആലോചിച്ചു നിന്നപ്പോഴാണ് ‘വാടാ..നമുക്ക് വേറെ എന്തെങ്കിലും മാര്‍ഗം നോക്കാം പരിസരം ഒന്ന് കറങ്ങാം എന്ന ദാസന്‍ പറയുന്നത്. അങ്ങനെ മറ്റൊരു റോഡിലൂടെ കറങ്ങി ഞങ്ങള്‍ സ്വയംവരയുടെ പിറകിലെത്തി. അപ്പോള്‍ ഏകദേശം അകത്തേക്ക് എത്താം ,പക്ഷേ ഒരു മതിലുണ്ട്, അതാണ് പ്രശ്നം.
അങ്ങനെ പുകഞ്ഞിരുന്നാലോചിച്ചപ്പോഴാണ് അവിടെ ഇന്റീരിയര്‍ ചെയ്തുകൊണ്ടിരിക്കുന്ന മേശയുടെ ഡ്രോയെര്‍ സൈഡില്‍ അടുക്കി വച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഒരു ഐഡിയ വന്നു നമുക്ക് ഇതെല്ലാം കൂടി അടുക്കിവച്ചു നോക്കിയാലോ മതിലിന്റെ ഉയരം കിട്ടുമോ എന്തായാലും ഞങ്ങള്‍ പണി തുടങ്ങിയിരുന്നു. അപ്പോഴേക്കും മമ്മൂക്ക അടൂരില്‍ നിന്നും പുറപ്പെട്ടു കഴിഞ്ഞു.

എന്തായാലും ഒരു വിധം ഞങ്ങള്‍ മതിലിനു അപ്പുറവും ഇപ്പുറവും പടി പോലെ അടുക്കി കഴിഞ്ഞിരുന്നു അപ്പോള്‍. അടുത്ത പ്രശ്നം ആ ജനക്കൂട്ടം ഇത് കണ്ടാല്‍ ഓടി ഇതിനടുക്കലേക്ക് വരും വീണ്ടും പ്രശ്നം ആകും. മമ്മൂക്കയെത്താറായപ്പോള്‍ ഉടന്‍ ദാസന്‍ വിളിച്ചു പറഞ്ഞു, പുറകിലൂടെയുള്ള വഴിയിലൂടെ വന്നാല്‍ മതി. നിമിഷങ്ങള്‍ക്കകം വണ്ടി ഓടി എത്തി, മമ്മൂക്ക ആ പടിക്ക് മുകളിലൂടെ ഓടി കയറി മുന്‍വശത്തേക്ക് പോയി. ശരിക്കും അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഞെട്ടി ഇതു ഏത് വഴി വന്നു എന്ന്. എന്തായാലും അദ്ദേഹം തിരിച്ചു മുന്‍വശത്തു കൂടെ തന്നെ പോയി.

ശരിക്കും മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയത് എന്നു. അതായിരുന്നു അദ്ദേഹത്തിന് ജോലിയില്‍ ഉള്ള ആത്മാര്‍ത്ഥത.

ഏത് ജനക്കൂട്ടത്തിനിടയിലും ദാസ് ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടെങ്കില്‍ താരങ്ങള്‍ക്ക് ഭയപ്പെടാന്‍ ഒന്നും ഇല്ല. ജോലിയില്‍ അത്രയ്ക്ക് കൃത്യത ആയിരുന്നു അദ്ദേഹത്തിന്. അതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം.
മലയാള സിനിമയില്‍ ദാസിനെ പോലെ പിന്നാമ്ബുറത്തു ജീവിച്ചു ആരും അറിയാതെ പോകുന്ന ഒട്ടേറെ പേര്‍ ഉണ്ട്. അവരില്‍ ഇങ്ങനൊക്കെയുള്ള രസകരമായ കഥകളും. ഞാന്‍ അതില്‍ ഉണ്ടായിരുന്നത് കൊണ്ട് ഇവിടെ അത് പങ്കുവെയ്ക്കാന്‍ കഴിഞ്ഞു.
ഈ ലോക്ഡൗണ്‍ കാലത്തും തന്നെക്കൊണ്ട് ആവും വിധം തിരുവനന്തപുരത്തു സാധുക്കള്‍ക്ക് അരിയും കിറ്റുകളും എത്തിച്ചു കൊടുക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഇനി സമയം കിട്ടുമ്ബോള്‍ ഇടയ്ക്കൊരു വിളി വിശേഷങ്ങള്‍ അറിയാന്‍.. ഞങ്ങളുടെ..സിനിമാക്കാരുടെ പ്രിയപ്പെട്ട ദാസ് ഇനി ഇല്ല.(അന്നെടുത്ത ഫോട്ടോ)

shortlink

Related Articles

Post Your Comments


Back to top button