GeneralLatest NewsMollywood

സംയുക്ത വർമ വീണ്ടും ക്യാമറയ്ക്കു മുന്നിൽ; യോഗചിത്രം വൈറല്‍

വിവിധ രീതികളിൽ സംയുക്ത യോഗാഭ്യാസം നടത്തുന്ന ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നായികയായി തിളങ്ങി നിന്ന സമയത്താണ് സംയുക്ത വര്‍മ്മ വിവാഹിതയായത്. നടന്‍ ബിജു മേനോനുമായുള്ള കുടുംബ ജീവിതത്തിനു പ്രാധാന്യം നല്‍കിയ സംയുക്ത അഭിനയത്തില്‍ നിന്നും പിന്‍മാറി. എന്നാലും ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരിയാണ് താരം. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍.

വിവിധ രീതികളിൽ സംയുക്ത യോഗാഭ്യാസം നടത്തുന്ന ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത അന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button