BollywoodCinemaGeneralLatest NewsNEWS

ഞെട്ടിപ്പോയി ,വിശ്വസിക്കാനാവുന്നില്ല; പ്രിയ നടന്റെ വിടവാങ്ങലിൽ നടുക്കം രേഖപ്പെടുത്തി സണ്ണി വെയിൻ

താരങ്ങളും സംവിധായകരും തങ്ങളുടെ നടുക്കം രേഖപ്പെടുത്തി

മുംബൈ; പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തി നെ(34) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മലയാള താരങ്ങളും.


ഷോക്ക്ഡ് ആൻഡ് സ്പീച്ച്ലെസ് എന്നാണ് പ്രശസ്ത മലയാള നടനായ സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിരിയ്ക്കുന്നത്. നടന്റെ വിയോ​ഗം സിനിമാ മേഖലയെ തന്നെ ഉലച്ചിരിക്കുകയാണ്.

ഇന്നു രാവിലെ മുംബൈയിലെ ബാദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. സൂപ്പർ താരമായ സുശാന്തിന്റെ ആകസ്മിക മരണത്തിൽ ബോളിവുഡ് ഒന്നാകെ ഞെട്ടിയിരിക്കുകയാണ്, പല താരങ്ങളും സംവിധായകരും തങ്ങളുടെ നടുക്കം രേഖപ്പെടുത്തിയിരുന്നു.

https://www.facebook.com/SunnyWayn/posts/3519522098062364

അകാലത്തിൽ പൊലിഞ്ഞ പ്രിയ താരത്തിന്റെ ആത്മാവിന് ശാന്തി നേർന്ന് സോഷ്യൽ മീഡിയയിൽ അനുശോചനക്കുറിപ്പുകൾ പ്രവഹിക്കുകയാണ്.ഇന്ത്യൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡ് (നീരുപകരുടെ) നേടി. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനാണ് സുശാന്ത്.

shortlink

Related Articles

Post Your Comments


Back to top button