CinemaGeneralLatest NewsMollywoodNEWS

ആടിത്തിമിർത്ത് അശ്വിൻ; മനസ്സ് നിറയ്ക്കുന്ന പ്രകടനം; ഞാന്‍ ഇനി വേറെ വഴി നോക്കട്ടെയെന്ന് കുഞ്ചാക്കോ ബോബൻ; വൈറൽ വീഡിയോ കാണാം

കമലഹാസനെ അനുസ്മരിപ്പിക്കുന്ന മുഖഭാവങ്ങളും ഡാന്‍സിന് അകമ്പടി

ആടിത്തിമിർത്ത് അശ്വിൻ, ട്രെഡ്മില്ലില്‍ തകര്‍പ്പന്‍ ഡാന്‍സുമായെത്തിയ നടന്‍ അശ്വിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ഡാന്‍സിലൂടെ ശ്രദ്ധ നേടിയ അണ്ണാത്ത ആഡറാര്‍ എന്ന ഗാനത്തിനാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്മില്ലിന്റെ മുകളില്‍ അശ്വിന്‍ ചുവട് വെച്ചത്.

സൂപ്പർ താരം കമലഹാസനെ അനുസ്മരിപ്പിക്കുന്ന മുഖഭാവങ്ങളും ഡാന്‍സിന് അകമ്പടിയാവുന്നു. നടന്റെ അപാര ബാലന്‍സ് കണ്ട് കയ്യടിക്കുകയാണ് ആരാധകര്‍, താനും ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ഇതുപോലെ‘ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണം എന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. എന്നാല്‍ ഇതു കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിത്ത് രണ്ടാമതൊന്നു ചിന്തിക്കുകയാണ്. മനസ്സ് നിറയ്ക്കുന്ന പ്രകടനം. ഞാന്‍ ഇനി വേറെ വഴി നോക്കട്ടെ”എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്..

https://www.instagram.com/p/CBXrMtJnDTa/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button