CinemaGeneralLatest NewsMollywoodNEWS

പ്രിയപ്പെട്ട ദാസ്….മലയാള സിനിമയുടെ ഭാ​ഗമായിരുന്നെന്ന് അറിയാൻ നീ മരിക്കേണ്ടി വന്നല്ലോടാ; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകൻ

നീ ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകൾ അപൂർണമായിരിക്കും, വിട.. ദാസ്

മലയാള സിനിമാ ലൊക്കേഷനുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന മാറനല്ലൂർ ദാസ്‌ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്, ഇപ്പോഴിതാ ദാസിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകൻ ജയരാജ്. അദ്ദേഹമില്ലാത്ത ലൊക്കേഷനുകൾ അപൂർണമായിരിക്കുമെന്ന് സംവിധായകൻ കുറിച്ചു.

‘പ്രിയ ദാസ്‌, മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ നീ ഉണ്ടാകുമോ എന്നറിയില്ല. നീ മലയാള സിനിമയുടെ ഭാഗമായിരുന്നുവെന്നറിയാൻ, നീ മരിക്കേണ്ടിവന്നു. താരങ്ങൾ സുരക്ഷിതരാവാൻ നീ എത്ര ത്യാഗങ്ങൾ സഹിച്ചു. സംവിധായകർക്ക് ഷൂട്ടിംഗ് സുഗമമാക്കാൻ നീ എത്ര ബുദ്ധിമുട്ടുകൾ സഹിച്ചു. നീ ചെയ്തത് മുഴുവൻ സിനിമയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നുവെന്നറിയാൻ നീ മരിക്കേണ്ടി വന്നുവല്ലോ

പക്ഷെ നിനക്ക് മലയാളസിനിമയുടെ അനുശോചനയോഗങ്ങൾ ഉണ്ടാവണമെന്നില്ല, വീരപത്രങ്ങൾ ഉണ്ടാവണമെന്നില്ല, പക്ഷെ നീ ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകൾ അപൂർണമായിരിക്കും. വിട.’ ദാസ്.

shortlink

Related Articles

Post Your Comments


Back to top button