GeneralLatest NewsMollywood

എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല

പഴയ ഇന്‍സ്റ്റാഗ്രാം ഐഡി റിക്കവര്‍ ചെയ്ത് എടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യയായ ഞാന്‍ അവതരിപ്പിക്കുന്ന എന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഐഡി. കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ

ബിഗ്‌ ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു പത്രോസ്. ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. തന്റെ പഴയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് പുതിയ അക്കൗണ്ടുമായി എത്തിയതായിരുന്നു നടി.

‘അരുമയാര്‍ന്ന നന്‍മ്ബര്‍ഗളേ. പഴയ ഇന്‍സ്റ്റാഗ്രാം ഐഡി റിക്കവര്‍ ചെയ്ത് എടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യയായ ഞാന്‍ അവതരിപ്പിക്കുന്ന എന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഐഡി. കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ. ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരുന്ന എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. നന്ദി നമസ്‌കാരം’.

shortlink

Related Articles

Post Your Comments


Back to top button