BollywoodGeneralLatest News

നീണ്ടനാളായി പ്രണയത്തില്‍, നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; നടി റിയയെ ചോദ്യം ചെയ്യും

ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടു മുന്‍പായി സുശാന്ത് വിളിച്ചത് മഹേഷ് ഷെട്ടിയെയായിരുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രച്ചരിക്കുകയാണ്. താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ നടി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്. ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. റിയയെ കൂടാതെ സുശാന്തിന്റെ അടുത്ത സുഹൃത്തും ടെലിവിഷന്‍ താരവുമായ മഹേഷ് ഷെട്ടിയുടേയും മൊഴിയിടുക്കും.

മുംബൈയിലെ വസതിയിലാണ് താരത്തെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ആറു മാസമായി താരം ഡിപ്രഷനിലായിരുന്നെന്നും ഇതിന്റെ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമല്ലാത്തതിനാലാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നത്.

റിയ ചക്രബര്‍ത്തിയുമായി താരം നീണ്ടനാളായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടു മുന്‍പായി സുശാന്ത് വിളിച്ചത് മഹേഷ് ഷെട്ടിയെയായിരുന്നു. ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചതു മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button