BollywoodCinemaGeneralLatest NewsNEWS

നോവായി സുശാന്ത് രജ്പുതിന്റെ വിടവാങ്ങൽ; ആ​ഗ്രഹങ്ങൾ പാതി നിറവേറ്റവേ തേടിയെത്തിയത് അകാല മരണം

പങ്കുവെച്ച ലിസ്റ്റിൽ 20 ൽ പരം ആഗ്രഹങ്ങൾ മാത്രമാണ് സഫലമായത്

ആരാധകർക്ക് വേദനയായി സുശാന്തിന്റെ മരണം, ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചാണ് സുശാന്ത് സിങ് രജ്പുത്ത് യാത്രയായിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ്.

ഏകദേശം 50 ഓളം ആഗ്രഹങ്ങളാണ് താരം കഴിഞ്ഞ സെപ്റ്റംബറിൽ പങ്കുവെച്ചത്. താരം പങ്കുവെച്ച ലിസ്റ്റിൽ 20 ൽ പരം ആഗ്രഹങ്ങൾ മാത്രമാണ് സഫലമായത്.

അതിൽ വിമാനം പറത്താന്‍ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്സ് കോഡ് പഠിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ സഹായിക്കുക, , ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, ആയിരം മരങ്ങള്‍ നടുക, എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു സായാഹ്നം ചെലവിടുക . കൈലാസത്തിൽ പോകുക. തുടങ്ങിയവയാണ്.

എന്നാൽ ഇതില്‍ കോളേജില്‍ പോകുന്നതടക്കമുള്ള ഇരുപതോളം കാര്യങ്ങളാണ് സുശാന്തിന് ചെറിയ സമയത്തിനുളളിൽ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി നിർമ്മിക്കുകയാണ് സുശാന്തിന്റെ ഏറ്റവും വലിയ ആഗ്രഹം,100 അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക, റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക,ഒരു ലംബോര്‍ഗിനി വാങ്ങുക,വനിതകള്‍ക്ക് സ്വയം പ്രതിരോധം പരിശീലിപ്പിക്കുക ഇതൊക്കെയാണ് താരത്തിന്റെ മറ്റ് ചില ആഗ്രഹങ്ങളായി ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button