CinemaGeneralLatest NewsMollywoodNEWS

ആരാധകരെ ഞെട്ടിക്കാൻ കീർത്തി; ‘പെന്‍ഗ്വിനി’ലെ ആദ്യ ഗാനം പുറത്ത്; വൻ വരവേൽപ്പ്

”ഓമലേ” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ വൈറലായി മാറുകയാണ്

മിന്നും താരം കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിനിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണന്‍ സംഗീതമൊരുക്കി സുഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ”ഓമലേ” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ വൈറലായി മാറുകയാണ്.

തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ് ചിത്രം പറയുക. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. ജൂണ്‍ 19-ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും. മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാര്‍ത്തിക് സുബ്ബരാജ്, സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button