CinemaGeneralLatest NewsMollywoodNEWS

സുരേഷ് ഗോപിയുടെ 250-ാം ചിത്രവുമായി മുളകുപാടം ഫിലിംസ് എത്തുന്നു; ആക്ഷൻ ഹീറോയുടെ തിരിച്ചുവരവെന്ന് സോഷ്യൽ മീഡിയ

അമ്പരിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ സിനിമയിലുണ്ടാകും

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടനായ സുരേഷ് ഗോപിയുടെ 250-ാം ചിത്രവുമായി മുളകുപാടം ഫിലിംസ്. മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്ത ചിത്രം മാസ് ഓഡിയന്‍സിനെയും ഫാമിലി പ്രേക്ഷകരെയും ഒരു പോലെ ത്രില്ലടിപ്പിക്കുന്നതാകും എന്നാണ് ടോമിച്ചന്‍ മുളകുപാടം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അമ്പരപ്പിക്കുന്ന താരനിര തന്നെ ചിത്രത്തിലുണ്ട് എന്നതാണ് പ്രത്യേകത.

എക്കാലത്തെയും മികച്ച”ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിനായി പ്രവര്‍ത്തിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും മാസ് ഓഡിയന്‍സിനും വലിയ വിരുന്നായിരിക്കും, കൂടാതെ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം കൂടിയാണിത്. അമ്പരിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ സിനിമയിലുണ്ടാകും” എന്നാണ് ടോമിച്ചന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/TomichanMulakuppadam/posts/922566414854233

മലയാളത്തിന്റെ മാസ് നായകന്റെ ഗംഭീര തിരിച്ചുവരവാകും ഇതെന്നാണ് ആരാധകരുടെ പക്ഷം. നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന ‘കാവല്‍’ ആണ് സുരേഷ് ഗോപിയുടെ മറ്റൊരു പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button