GeneralLatest NewsMollywood

ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ എ​ത്താ​ത്ത അ​വ​സ്ഥ; നിയമനടപടിക്കൊരുങ്ങി സച്ചിയുടെ ബന്ധുക്കള്‍

സ്പൈ​ന​ല്‍ അ​ന​സ്തേ​ഷ്യ​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കാ​ലു​ക​ള്‍ മാ​ത്ര​മാ​ണ് ത​രി​പ്പി​ച്ച​ത്. ബോ​ധം കെ​ടു​ത്തി​യി​ല്ല. ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

പ്രിയ സം​വി​ധാ​യ​ക​ന്‍ സ​ച്ചിയുടെ വിയോഗത്തിന് പിന്നാലെ മരണം വിവാദമാകുന്നു. സച്ചിക്ക് ഇടുപ്പെല്ലിനു നടത്തിയ ശസ്ത്രക്രിയയും അതിനു​ അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തും സം​ബ​ന്ധി​ച്ചാണ് വി​വാ​ദം. ശ​സ്ത്ര​ക്രി​യ​ക്കാ​യി അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. എ​ന്നാ​ൽ, അ​ന​സ്തേ​ഷ്യ ന​ൽ​കി ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി സ​ച്ചി ബ​ന്ധു​ക്ക​ളോ​ട് സം​സാ​രി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ടു​പ്പു​മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ പി​ഴ​വു​ണ്ടാ​യി​ല്ലെ​ന്നും ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍ പ്രേം​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. മേ​യ് ഒ​ന്നി​നാ​ണ് സ​ച്ചി​യു​ടെ വ​ല​ത്തേ ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത​ത്. അ​ടു​ത്ത​ദി​വ​സം ത​ന്നെ ഒ​രു സ​ഹാ​യ​വു​മി​ല്ലാ​തെ സ​ച്ചി ഐ.​സി.​യു​വി​ല്‍ ന​ട​ന്നു. രണ്ടാം ശസ്ത്രക്രിയ ജൂണില്‍ ആയിരുന്നു. സ്പൈ​ന​ല്‍ അ​ന​സ്തേ​ഷ്യ​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കാ​ലു​ക​ള്‍ മാ​ത്ര​മാ​ണ് ത​രി​പ്പി​ച്ച​ത്. ബോ​ധം കെ​ടു​ത്തി​യി​ല്ല. ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ​ക്കി​ട​യി​ല്‍ സ​ച്ചി സം​സാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യ​ല്ലെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​ക്ക്​ ശേ​ഷ​മു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് സ​ച്ചി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​ത്. തു​ട​ർ​ന്ന്​ 16-ആം തീ​യ​തി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​യെത്തി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി‍​​െൻറ ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ എ​ത്താ​ത്ത അ​വ​സ്ഥ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് സ​ച്ചി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളുെ​ട​യും തീ​രു​മാ​നം.

shortlink

Related Articles

Post Your Comments


Back to top button