മകള്‍ ഐശ്വര്യയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി ദിവ്യ ഉണ്ണി; ആശംസകളുമായി താരങ്ങള്‍

ദിവ്യ ഉണ്ണി മകളെ മടിയില്‍ വച്ചിരിക്കുമ്ബോള്‍ ഭര്‍ത്താവ് അരുണാണ്‌ ചോറ് കൊടുക്കുന്നത്.

മലയാളികളുടെ പ്രിയ നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുക ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അഭിനയത്തേക്കാളേറെ നൃത്തത്തിനു പ്രാധാന്യം നല്‍കുന്ന ദിവ്യ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. മകള്‍ ഐശ്വര്യയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്.

‘ഐശ്വര്യയുടെ ചോറൂണ്‍, ഞങ്ങളുടെ മകള്‍ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകള്‍ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം’ എന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.

ദിവ്യ ഉണ്ണി മകളെ മടിയില്‍ വച്ചിരിക്കുമ്ബോള്‍ ഭര്‍ത്താവ് അരുണാണ്‌ ചോറ് കൊടുക്കുന്നത്. ‘എന്റെ എല്ലാവിധ പ്രാര്‍ഥനകളും ഉണ്ടാവുമെന്ന്’ നടി ഭാമ കുറിച്ചു. വളരെയധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നടി മന്യ പറയുന്നത്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും ദിവ്യ ഉണ്ണിയുടെ കുഞ്ഞുവാവയ്ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിട്ടുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കള്‍.

Share
Leave a Comment