ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം!! സുശാന്തിന്റെ ജീവിതം സിനിമയാകുന്നു

ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ ഞായറാഴ്ചയാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. ചലച്ചിത്ര നിർമ്മാതാവ് വിജയ് ശേഖർ ഗുപ്തയാണ് ചിത്രത്തെക്കുറിച്ച് പങ്കുവച്ചത്. ‘സൂയിസൈഡ് അല്ലെങ്കിൽ കൊലപാതകം’ (Suicide or Murder) എന്ന പേരിൽ ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ ഞായറാഴ്ചയാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഡതയെക്കുറിച്ച് ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് താരത്തെക്കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

Share
Leave a Comment