ബ്രൈഡ് മെയ്ഡായി ബേബി മോൾ; ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയായ താരമാണ് അന്ന

സൂപ്പർ താരം അന്ന ബെന്നിന്റ കൂള്‍ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന വെഡ്ഡിങ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അന്ന ബെൻ കൂട്ടുകാരോടൊപ്പം ബ്രൈഡ് മെയ്ഡ് ആയി മോഡേണ്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയായ താരമാണ് അന്ന ബെന്‍.

ഇതിന് മുൻപും സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി അന്ന എത്തിയിരുന്നു. കുമ്പളങ്ങിക്ക് ശേഷം എത്തിയ ഹെലന്‍ എന്ന സിനിമയിലൂടെയും അന്ന പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

Share
Leave a Comment