CinemaGeneralMollywoodNEWS

ഒറ്റ കാര്യത്തിലെ എനിക്ക് വേദന തോന്നിയിട്ടുള്ളൂ, ഇന്ദ്രന്‍സ് അവിടെ വേണ്ട എന്ന് പറയുമ്പോള്‍ എന്‍റെ ചങ്ക് തകരും

ചില സമയത്ത് എനിക്ക് വിഷമം തോന്നിയ സന്ദർഭങ്ങളുണ്ട്

മലയാള സിനിമയിൽ വലിയ ആകാരഭംഗി ഇല്ലാതെയാണ് ഇന്ദ്രൻസ് എന്ന നടന്‍ ജനപ്രിയ താരമായത് .കോമേഡിയനെന്ന നിലയിൽ അഭിനയ രംഗത്ത് തുടക്കം കുറിച്ച ഇന്ദ്രൻസിലെ മികച്ച നടനെ ടിവി ചന്ദ്രനെപ്പോലെയുള്ള സംവിധായകരാണ് കണ്ടെത്തിയത്. സിനിമയിലെ തുടക്കം കോസ്റ്റ്യൂം രംഗത്തായിരുന്നുവെങ്കിലും പത്മരാജനെ പോലെയുള്ള പ്രതിഭാധനരായ സംവിധായകന്‍ ഇന്ദ്രന്‍സിനെ ചെറു വേഷങ്ങളില്‍ പരിഗണിച്ചിരുന്നു. പിന്നീട് ഹാസ്യവേഷങ്ങളിലേക്ക് ഇന്ദ്രന്‍സ് എന്ന നടനെ മലയാള സിനിമാ ലോകം ഉപയോഗിക്കുകയായിരുന്നു.

സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തനിക്കുണ്ടായ ഏറ്റവും വലിയ ഒരു വിഷമത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ദ്രൻസ്.

ഇന്ദ്രൻസിന്റെ വാക്കുകൾ – “ഞാൻ അഭിനയിച്ച് തുടങ്ങുന്ന സമയത്ത് കുറേയധികം നല്ല സംവിധായകരും എഴുത്തുകാരുമൊക്കെയുള്ളത് കൊണ്ട് അഭിനയത്തിൽ എനിക്ക് അധികം പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ചില സമയത്ത് എനിക്ക് വിഷമം തോന്നിയ സന്ദർഭങ്ങളുണ്ട്. ഒരു സിനിമയുടെ ക്ലൈമാക്സൊക്കെ അടുക്കുമ്പോൾ ഇന്ദ്രനെ അവിടെ നിന്ന് മാറ്റി നിർത്തൂവെന്നൊക്കെ പറയും. ഇന്ദ്രൻ ആ ഫ്രെയിമിൽ വേണ്ടെന്ന് പറയും. ചുമ്മാതെ നിന്നാലും പുള്ളിയെ കണ്ടാൽ ആ സീനിന്റെ ഗൗരവം നഷ്ടപ്പെടും എന്നൊക്കെ അവര്‍ പറയും. ആ സമയങ്ങളിൽ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ രൂപത്തെയോർത്ത് എപ്പോഴൊക്കെയോ വിഷമം തോന്നിയിട്ടുണ്ട്”. ഇന്ദ്രൻസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button