CinemaGeneralLatest NewsMollywoodNEWS

53 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെ ലിസി; വൈറലായി യോ​ഗ ചിത്രങ്ങൾ

ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം

വൈറലായി നടി ലിസിയുടെ ചിത്രങ്ങൾ, അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നടി ലിസി പങ്കുവച്ച യോഗാഭ്യാസ ചിത്രങ്ങളാണ് വൈറലാകുന്നത്. ചെയ്യാന്‍ അത്ര എളുപ്പമല്ലാത്ത യോഗ പോസുകളുടെ ചിത്രങ്ങളാണ് ലിസ പങ്കുവച്ചത്. അമ്പത്തിമൂന്നാം വയസിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം.

തമിഴ്നാട്ടിൽ ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനെ വിവഹാം കഴിച്ചതിന് ശേഷംമാണ് ലിസി സിനിമയില്‍ നിന്നും മാറി നിന്നത്.

ഏതാനും വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹമോചിതരായത്. ഇവരുടെ മക്കളായ കല്യാണിയും സിദ്ധാര്‍ഥും ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമാണ്. ‘ഹൃദയം’ ആണ് കല്യാണിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button