പൃഥിരാജിന്റെ ‘വാരിയംകുന്നന്‍’ സിനിമയുടെ തിരക്കഥാകൃത്തിന്റെ സ്ത്രീവിരുദ്ധ പോസ്റ്റുകൾ ചർച്ചയാകുന്നു; അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് ക്ഷമിക്കണമെന്ന് കുറിപ്പ്

എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേശത്തിൽ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്

കടുത്ത സ്ത്രീ വിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിട്ടതില്‍ മാപ്പു പറഞ്ഞ് ‘വാരിയംകുന്നന്‍’ തിരക്കഥാകൃത്തുകളില്‍ ഒരാളായ റമീസ് മുഹമ്മദ്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന വാരിയംകുന്നന്റെ തിരക്കഥ രചിക്കുന്നത് ഹര്‍ഷദും റമീസ് മുഹമ്മദും ചേര്‍ന്നാണ്.

ചിത്രം വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റമീസിന്റെ പഴയ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയും അതിലെ സ്ത്രീ വിരുദ്ധത ചര്‍ച്ചയാവുകയും ചെയ്തത്. ഇതെ തുടര്‍ന്നാണ് അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് ക്ഷമിക്കണം എന്ന് റമീസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം………..

എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേശത്തിൽ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കൽ കറക്റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തിൽ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു.

Share
Leave a Comment