CinemaGeneralMollywoodNEWS

അസിന്‍ ശാലിനി മീര ജാസ്മിന്‍: തനിക്കൊപ്പം അഭിനയിച്ച ഏറ്റവും മികച്ച നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അസിന്‍ വലിയ ഒരു താരമാകുമെന്ന് തോന്നിയിട്ടേയില്ല

മലയാളത്തിലെ ഏറ്റവും മികച്ച നായികമാര്‍ക്കൊപ്പം നായകനായി അഭിനയിച്ചിട്ടുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. ശാലിനി അസിന്‍ മീര ജാസ്മിന്‍ തുടങ്ങിയ നായികമാരുടെ ഏറ്റവും മികച്ച ജോഡിയായിരുന്നു കുഞ്ചാക്കോ ബോബന്‍. തനിക്കൊപ്പം അഭിനയിച്ച ഈ മൂന്ന്‍ നായികമാരെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തന്റെ ആദ്യ സിനിമയില്‍ അസിന്‍ തന്റെ ഹീറോയിനായി അഭിനയിക്കുമ്പോള്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായി അസിന്‍ മാറുമെന്നു താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ തന്റെ ഇഷ്ട നായികമാരുടെ ലിസ്റ്റ് പങ്കുവച്ചു കൊണ്ട് പറയുന്നു. മലയാളി പ്രേക്ഷകര്‍ വല്ലാതെ ഓമനിച്ചിരുന്ന നടിയായിരുന്നു ശാലിനിയെന്നും അവര്‍ക്കൊപ്പം തന്നെ തന്റെ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതില്‍; വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്നും തന്റെ ഭാഗ്യ ജോഡിയായ ശാലിനിയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

“നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അസിന്‍ വലിയ ഒരു താരമാകുമെന്ന് തോന്നിയിട്ടേയില്ല. അഭിനയം എന്നത് വളരെ പാഷനായി കൊണ്ട് നടക്കുന്ന ആളാണ് അസിന്‍. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പുതുമുഖമായിട്ടാണ് അഭിനയിച്ചതെങ്കിലും അസിനില്‍ നിന്ന് അന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു. അത് പോലെ എനിക്ക് പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശാലിനി. മലയാളി പ്രേക്ഷകര്‍ ഇത്രയുമധികം ഓമനിച്ച ഒരു നടി വേറെയുണ്ടായിട്ടില്ല. വളരെ സിമ്പിളായ ഒരു താരജാഡയുമില്ലാത്ത നടിയാണ് ശാലിനി.അത് പോലെ മീര ജാസ്മിന്‍ എന്ന നടിയുടെ ആക്ടിംഗ് സ്കില്‍ എന്നെ ഞെട്ടിച്ചിട്ടുണ്ട്. മികച്ച അഭിനയമാണവര്‍ എനിക്കൊപ്പം കാഴ്ചവച്ചിട്ടുള്ളത്”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button