CinemaGeneralLatest NewsMollywoodNEWS

നമുക്ക് നിസ്സാരമായ ചാര്‍ജുകള്‍ ഈടാക്കുന്ന ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്ങ് ആപ്പ് വേണം: സംവിധായകൻ രഞ്ജിത്ത് ശങ്കര്‍

വ്യാജ റേറ്റിംഗുകള്‍ അടക്കമുള്ള മറ്റു പ്രശ്നങ്ങളുണ്ട് എന്നതിനാലാണിത്

ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളില്‍ നിസ്സാരമായ ചാര്‍ജുകള്‍ ഈടാക്കുന്ന ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആവശ്യമാണെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, നിലവിലെ കോവിഡ് സാഹചര്യത്തില്‍ അങ്ങനെയൊരു ഔദ്യോഗിക ആപ്പ് വരികയാണെങ്കില്‍ സിനിമാ വിതരണക്കാര്‍ക്കും തിയേറ്ററുടമകള്‍ക്കും അത് വലിയ പ്രോത്സാഹനമാകുമെന്നും രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് വായിക്കാം….

പോസ്റ്റ് കോവിഡ് കാലത്തെ സിനിമാ തിയേറ്ററുകള്‍

ഇനി തിയേറ്ററുകള്‍ തുറക്കാനുള്ള കാത്തിരിപ്പ് കൂടുതല്‍ നീളുമ്പോള്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള കുറച്ച് പ്രായോഗിക സാഹചര്യങ്ങള്‍ നോക്കാം.

ഇന്ന് നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുകയാണെങ്കില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കും. വീണ്ടും തുറക്കുന്ന സഹാചര്യത്തില്‍ ടിക്കറ്റുകളും ബീവേറേജുകളും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചാല്‍ തിരക്കും സമ്പര്‍ക്കവും ഒഴിവാക്കാനാകും, ബെവ്ക്യൂവിലേക്കും ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലേക്കും മാറി, പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനില്‍ ടിക്ക്റ്റ് ബുക്ക് ചെയ്ത് അവരുടെ സൗകര്യത്തിന് സിനിമകള്‍ കാണാനും ബിസിനസ് പതുക്കെ പുനരാരംഭിക്കാനും സാധിക്കുന്നതാണ്.

പക്ഷേ അത് നടപ്പാക്കുന്നതിന് നിലവിലെ സിനിമയില്‍ ഞങ്ങള്‍ക്ക് ചില ഗുരുതരമായ വെല്ലുവിളികളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഔദ്യോഗിക ഓണ്‍ലൈന്‍ ആപ്പ് ഞങ്ങളുടെ പക്കലില്ല. പ്രേക്ഷകരില്‍ നിന്ന് വലിയ ബുക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്ന സ്വകാര്യ കമ്പനികളുണ്ട് എന്നാല്‍ ഇത് ഒരു പ്രായോഗികമല്ല. ഈ അപ്ലിക്കേഷനുകളില്‍ വ്യാജ റേറ്റിംഗുകള്‍ അടക്കമുള്ള മറ്റു പ്രശ്നങ്ങളുണ്ട് എന്നതിനാലാണിത്.

https://www.facebook.com/ranjithsankar.dnb/posts/10158635059528792

അതുകൊണ്ട് തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ നിസാരമായ ബുക്കിംഗ് ചാര്‍ജ് ഈടാക്കുന്ന ഔദ്യോഗിക ആപ്പ് നിര്‍ണായകമാണ്. സിനിമാ വിതരണക്കാരും തിയേറ്ററുടമകള്‍ക്കും ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ആപ്പ് വികസിപ്പിക്കുകയാണെങ്കില്‍ കളക്ഷന്‍ വിവരങ്ങള്‍ എളുപ്പത്തില്‍ ട്രാക്കു ചെയ്യാനാകും. നിസാരമായ ഈ ബുക്കിംഗ് ചാര്‍ജ് സിനിമാ വിതരണക്കാരും തിയേറ്ററുടമകളും പങ്കിട്ട് എടുക്കുകയാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് വലിയ പ്രോത്സാഹനമായി മാറും. കൂടാതെ ഈ ആപ്ലിക്കേഷനില്‍ നിന്ന് ആഴ്ചതോറുമുള്ള കളക്ഷന്‍ വിതരണക്കാരനും തിയേറ്ററുടമകള്‍ക്കും നേരിട്ട് പങ്കിടാന്‍ കഴിയുമെങ്കില്‍, അത് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയും കാലങ്ങളായി നിലനില്‍ക്കുന്ന പരിഹാര തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്‌തേക്കാം.

shortlink

Related Articles

Post Your Comments


Back to top button