BollywoodGeneralLatest News

നടി റിയും മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധം; സുശാന്തിനെ മനോരോഗിയായി ചിത്രീകരിച്ചതിലും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിലും മഹേഷ് ഭട്ടിന് പങ്ക്? മരണത്തില്‍ പുതിയ വഴിത്തിരിവ്

ഇതില്‍ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. റിയ ചക്രവര്‍ത്തിയെ സുശാന്തില്‍ നിന്ന് അകറ്റുന്നതിനും ബോധപൂര്‍വം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലര്‍ ആരോപിക്കുന്നു

ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്‍പുത്തിന്റെ ആത്മഹത്യ സിനിമാ ലോകത്ത് ചര്ച്ചയാകുകയാണ്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയും നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ കഥകള്‍ സിനിമാ മേഖലയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ബോളിവുഡിലെ താരാധിപത്യമാണ് സുശാന്തിന്റെ മരണത്തിനു പിന്നില്‍ എന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ സുശാന്തിനെ മനോരോഗി ആയി ചിത്രീകരിച്ചതിലും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിലും മഹേഷ് ഭട്ടിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ അന്വേഷണസംഘം ചോദ്യം ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ പൊലീസിനോടു സമ്മതിച്ചിരുന്നു. ‘റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു.’ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനു പിന്നാലെയാണ് റിയയ്ക്ക് നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍വീണ്ടും  പ്രചരിക്കുന്നത്. സുശാന്തും റിയയും തമ്മിലുള്ള ബന്ധം തകരുന്നതില്‍ മഹേഷ് ഭട്ട് ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ മനോനില തകരാറിലാണെന്നും താരവുമായുളള പ്രണയബന്ധത്തില്‍ നിന്നു പിന്മാറുന്നതാണ് നല്ലതെന്നും റിയയ്ക്ക് ഉപദേശം നല്‍കിയത് മഹേഷ് ഭട്ടാണെന്നും നിരൂപകന്‍ സുഭാഷ് ജാ വെളിപ്പെടുത്തിയിരുന്നു.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ജാ വെളിപ്പെടുത്തിയരുന്നു. ബോളിവുഡില്‍ വീണ്ടുമൊരു പര്‍വീണ്‍ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോള്‍ മഹേഷ് ഭട്ട് പറഞ്ഞത്. കാമുകി റിയാ ചക്രവര്‍ത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെന്‍ഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ജാ പറയുന്നു

മഹേഷ് ഭട്ടുമായി അടുത്തിടപെഴുകുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ മുന്‍പ് റിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് മഹേഷ് ഭട്ടിന്റെ ജന്മദിനത്തില്‍ റിയ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായി. ഇരുവരും പ്രണയത്തിലാണോ എന്നു സംശയം തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളായിരുന്നു വിവാദത്തിന് കാരണമായത്. ഇതാണ് ഞങ്ങള്‍. ഏറ്റവും ഇഷ്ടത്തോടെ നിങ്ങളെന്നെ ചേര്‍ത്തുപിടിച്ചു… സ്നേഹമെന്താണെന്ന് കാണിച്ചു… എന്റെ ചിറകുകളെ അനന്തതയിലേക്ക് തുറന്നിട്ടു… ഏ തൊരു ആത്മാവിനെയും ജ്വലിപ്പിക്കുന്ന അഗ്നിയാണ് നിങ്ങള്‍ … എന്റെ വാക്കുകള്‍ അശക്തമാണ്. ഒരുപാടിഷ്ടം മഹേഷ് ഭട്ടിന് ജന്മദിനാശംസകള്‍‍ നേര്‍ന്നുകൊണ്ട് റിയ കുറിച്ചു. ഇത് വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ മഹേഷ് ഭട്ട് തനിക്ക് പിതൃതുല്യനാണെന്നും തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദുഃഖമുണ്ടെന്നും റിയ അന്ന് പ്രതികരിച്ചു. സുശാന്തിന്റെ മരണശേഷം ആ ചിത്രങ്ങളും കുറിപ്പും വീണ്ടും ചര്‍ച്ചയാകുന്നു.

സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തില്‍ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞു കേട്ടിരുന്നത്. പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രൊജക്ടില്‍ നിന്നു പിന്മാറായതാണെന്ന് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതില്‍ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. റിയ ചക്രവര്‍ത്തിയെ സുശാന്തില്‍ നിന്ന് അകറ്റുന്നതിനും ബോധപൂര്‍വം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലര്‍ ആരോപിക്കുന്നു. അതിനാല്‍ സുശാന്തിന്റെ മരണത്തിനു പിന്നില്‍ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ഇപ്പോള്‍ ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button