CinemaGeneralLatest NewsMollywoodNEWS

മോഹൻ ലാലിനും പ്രണവിനും പിന്നാലെ വിസ്മയിപ്പിക്കാൻ വിസ്മയ; ആക്ഷൻ രം​ഗങ്ങളിൽ അതിശയിപ്പിച്ച് താരപുത്രി; വീഡിയോ

വിസ്മയയുടെ ആക്ഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്

എന്നും മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളോട് മലയാളികള്‍ക്കുള്ള ആരാധന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മകന്‍ പ്രണവ് സിനിമയിലേക്കെത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല.

എന്നാൽ പ്രണവിന്റെ ആക്ഷനുകള്‍ക്കും ആരാധകരേറെയാണ്. അച്ഛനേയും ചേട്ടനേയും പോലെ ആക്ഷനോട് പ്രിയമാണ് വിസ്മയയ്ക്കും. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആക്ഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.

കൂടാതെ തായ്‌ലന്‍ഡിലെ ഫിറ്റ്നെസ് ക്യാമ്പില്‍ നിന്നുള്ള വീഡിയോ ആണ് വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തായ്‌ലാന്‍ഡില്‍ ആയോധനകല അഭ്യസിക്കുന്ന വിഡിയോ വിസ്മയ മുന്‍പ് പങ്കുവച്ചിരുന്നു.

https://www.instagram.com/p/CByUNgVJwol/?utm_source=ig_web_copy_link

തനിക്ക് എഴുത്തും വരകളും മാത്രമല്ല കുറച്ച്‌ ആക്ഷനും കലര്‍ന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി പറയുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് പുസ്‌തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button