GeneralLatest NewsTV Shows

നടി ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം; അമ്മയ്ക്ക് നേരെ മര്‍ദ്ദനം

അയല്‍വാസിയുമായി ആര്‍ദ്രയും കുടുംബവും തമ്മില്‍ വഴക്ക് ഉണ്ടായതായും, അയല്‍വാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് നടിയുടെ അമ്മ ശിവകുമാരിക്കെതിരെ കേസ് നിലവിലുണ്ട്.

സീരിയലിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് ആര്‍ദ്ര ദാസ്. താരത്തിന്റെ വീടിന് നേരെ ആക്രമണം. അക്രമികള്‍ താരത്തിന്‍റെ വീട് ആക്രമിക്കുകയും, ആര്‍ദ്രയുടെ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ആര്‍ദ്രയുടെ അമ്മ മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്.

അക്രമികള്‍ വീടിന് മുമ്പില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടികളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തല്ലി തകര്‍ത്തു. പഴയന്നൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആര്‍ദ്രയും, അച്ഛനും തിരുവനന്തപുരത്തായിരുന്നു. മദ്യപിച്ച്‌ പ്രദേശത്ത് പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെ പരാതി നല്‍കിയതിന്‍റെ വിരോധമായിരിക്കാം ഈ അക്രമത്തിനു പിന്നിലെന്ന് ആര്‍ദ്ര പോലീസിനോട് പറഞ്ഞു. എന്നാല്‍ അയല്‍വാസിയുമായി ആര്‍ദ്രയും കുടുംബവും തമ്മില്‍ വഴക്ക് ഉണ്ടായതായും, അയല്‍വാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് നടിയുടെ അമ്മ ശിവകുമാരിക്കെതിരെ കേസ് നിലവിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button