CinemaGeneralLatest NewsMollywoodNEWS

എന്തൊരു കില്ലർ ലുക്ക്, സുരേഷ് ​ഗോപിയുടെ കടുവാ കുന്നേൽ കറുവാച്ചനെക്കണ്ട് ഞെട്ടി സാക്ഷാൽ ദുൽഖർ

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന മാസ് കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയിലെത്തുന്നത്

സൂപ്പർ താരം സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ലുക്ക് കണ്ട് അമ്പരന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാനും. സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലാണ് 250-ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന മാസ് കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയിലെത്തുന്നത്.

”എന്തൊരു കില്ലര്‍ ലുക്ക്” എന്നാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്.

https://www.facebook.com/DQSalmaan/posts/2545019662267163

സൂപ്പർ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിക്ക് സംഗീതമൊരുക്കിയ തെലുങ്ക് സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിന്‍.

shortlink

Related Articles

Post Your Comments


Back to top button