CinemaGeneralLatest NewsMollywoodNEWS

ലോഹി സാറിന്റെ ജീവിതം ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു, കടുത്ത അനുഭവങ്ങളാണ് കഥകള്‍ക്ക് കരുത്തു പകർന്നത്; കുഞ്ചാക്കോ ബോബൻ

പതിനൊന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ കുറിപ്പുമായി നടന്‍ കുഞ്ചാക്കോ ബോബനും

പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്റ പതിനൊന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ കുറിപ്പുമായി നടന്‍ കുഞ്ചാക്കോ ബോബനും. എം. ശബരീഷ് എഴുതിയ ‘ലോഹി: നിഴലുകള്‍ ഇണചേര്‍ന്ന നാട്ടു വഴികള്‍’ എന്ന പുസ്തകം സമര്‍പ്പിച്ചാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ലോഹി സാറിന്റെ ജീവിതം ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു, കടുത്ത അനുഭവങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥകള്‍ക്ക് കരുത്തു നല്‍കിയതെന്നും നടന്‍ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം………..

ചിലർ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ സ്നേഹം മുഴുവൻ വാങ്ങിക്കൂട്ടി ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അപ്രത്യക്ഷരാവും. ജൂൺ 28, പ്രിയപ്പെട്ട ലോഹിതദാസ് സാറിന്റെ ഓർമ്മകൾ പെയ്യുന്ന ദിവസമാണ്. മലയാള സിനിമ എത്ര കാലമുണ്ടാകുമോ അത്രയും കാലം നന്ദിയോടെയും അഭിമാനത്തോടെയും സ്മരിക്കപ്പെടുന്ന ആ പ്രതിഭ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്കും സിനിമകൾക്കുമാണ് ജന്മം നൽകിയത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് ഭാഗ്യമായി ഞാനും കരുതുന്നു. ഇന്നും മറക്കാനാവാത്ത അനുഭവമാണ് ‘കസ്തൂരിമാൻ’ എന്ന സിനിമയും അതിലെ സാജൻ ജോസഫ് ആലുക്ക എന്ന കഥാപാത്രവും .

ലോഹിസാറിന്റെ ജീവിതം ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു. കടുത്ത അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥകൾക്ക് കരുത്തു നൽകിയതും. ലോഹിസാറിനെ ഇഷ്ടപ്പെടുന്നവരെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തേയും എഴുത്തിന്റെ വഴികളേയും കൂടുതൽ അറിയാനാഗ്രഹിക്കും.

അതിനുള്ളൊരു ശ്രമമാണ് എം.ശബരീഷ് എഴുതി പൂർത്തിയാക്കിയ ‘ലോഹി: നിഴലുകൾ ഇണചേർന്ന നാട്ടു വഴികൾ’ എന്ന പുസ്തകം. സിനിമയ്ക്കകത്തും പുറത്തുമുള്ള ലോഹി സാറിനെ അടുത്തു പരിചയപ്പെടുത്തുന്ന പുസ്തകം മലയാള സിനിമയേയും ലോഹിതദാസ് എന്ന പ്രതിഭയേയും സ്നേഹിക്കുന്ന എല്ലാവർക്കുമായി ഞാൻ സമർപ്പിക്കുന്നു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പുസ്തകത്തിൻ്റെ കവർ ഇവിടെ റിലീസ് ചെയ്യട്ടെ. ഒപ്പം ഈ പുസ്തകം നിങ്ങൾക്ക് മികച്ചൊരു വായനാനുഭവമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

https://www.facebook.com/KunchackoBoban/posts/1668500346635763

shortlink

Related Articles

Post Your Comments


Back to top button