GeneralLatest NewsTV Shows

നടിയ്ക്ക് കൊറോണ; സീരിയല്‍ മേഖല ആശങ്കയില്‍

ലൊക്കേഷനിലും മറ്റും നടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 33 പേരുടെയും സാമ്പിള്‍ കൊവിഡ് 19 ടെസ്റ്റിന് കൊടുത്തിരിക്കുകയാണ്.

കൊറോണയും ലോക്ഡൌണും കാരണം സിനിമാ സീരിയല്‍ രംഗം പ്രതിസന്ധിയില്‍ ആയിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ചിത്രീകരണങ്ങള്‍ പുരാരംഭിച്ചു. എന്നാല്‍ എത്രയൊക്കെ മുന്‍കരുതലുകളോടെ ഷൂട്ടിങ് നടത്തിയിട്ടും തെലുങ്ക് സീരിയല്‍ ലോകത്തെ കൊറോണ പിന്തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സീരിയല്‍ താരങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. സീരിയല്‍ നടന്‍ പ്രഭാകരന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. നടനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകളുടെ കൊവിഡ് 19 പരിശോധനകള്‍ നടത്തിയിരുന്നു. ആര്‍ക്കും തന്നെ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . എന്നാല്‍ ഇപ്പോള്‍ കസ്തൂരി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്‍ടിന്‍ടി ഗ്രഹലക്ഷ്മി എന്ന സീരിയലില്‍ അഭിനയിക്കുന്ന നടി ഹരി കൃഷ്ണയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ആശങ്കയിലാണ് ടീം. ലൊക്കേഷനിലും മറ്റും നടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 33 പേരുടെയും സാമ്പിള്‍ കൊവിഡ് 19 ടെസ്റ്റിന് കൊടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button